Health

രാത്രി പപ്പായ കഴിച്ചാൽ ജലദോഷം ഉണ്ടാകുമോ?

പപ്പായ ഇഷ്ടമില്ലാത്തവർ പോലും അവയുടെ ഗുണങ്ങൾ അറിഞ്ഞാൽ പപ്പായ കഴിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഏറ്റവും മികച്ച പഴമാണ് പപ്പായ.

പപ്പായയിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീൻ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നതാണ്. അത്താഴത്തിന് ശേഷം വയറു വീർക്കൽ, വയറിനുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ പ്രത്യേകിച്ച് രാത്രി പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും.

അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് ആഗ്രഹിച്ചാൽ പപ്പായ നല്ലൊരു ഒപ്ഷനാണ്. ഇത് മധുരത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തും. ഉറക്കം മെച്ചപ്പെടുത്താനും നല്ലതാണ്.

പപ്പായ രാത്രിയിൽ കഴിക്കുന്നത് ജലദോഷത്തിന് കാരണമാകുമെന്നും കഫം കൂടുമെന്നും ഒരു മിഥ്യാധാരണ ആളുകൾക്കിടയിലുണ്ട്. ഇതിന് ശാസ്ത്രീയമായ തെളുവുകളില്ല. എന്നാൽ ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.

എന്നാൽ രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വയറു സെൻസിറ്റീവ് ആണെങ്കിൽ രാത്രി അമിതമായി പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ വയറു വീർക്കലിന് കാരണമാകാം.

പാലിനൊപ്പം ഒരിക്കലും പപ്പായ കഴിക്കരുത്. ഇത് ദഹനക്കേട് ഉണ്ടാക്കാം.

അത്താഴത്തിന് തൊട്ടുപിന്നാലെ ഒരിക്കലും പപ്പായ കഴിക്കരുത് (കുറഞ്ഞത് ഒരു മണിക്കൂർ). ഇത് ദഹനക്കേട് ഉണ്ടാക്കാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.