Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

ബഫർ സോൺ: കർഷകരോട് കാണിക്കുന്ന അനീതി – പി.കെ.എ.അസീസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വനാതിർത്തികളിൽ ബഫർ സോൺ നടപ്പാക്കാനുള്ള ഇടതു മുന്നണി നീക്കം കർഷക ദ്രോഹ നടപടിയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ബഫർ സോൺ നീക്കങ്ങളെ നേരത്തെ ചെറുത്ത് തോൽപ്പിച്ച കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് എൽ.ഡി.എഫ് പ്രകടനപത്രികയിലെ ബഫർ സോൺ നിർദ്ദേശം. ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 50-ാമത്തെ ഇനത്തിലും മറ്റുമാണ് കർഷക വിരുദ്ധ നീക്കങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു വരി തിരുത്തൽ കാെണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഈ കർഷക ദ്രോഹ നിലപാട്. വന്യജീവി ശല്യം ഉൾപ്പെടെ കാർഷിക- മലയോര മേഖലയിലെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിച്ച സർക്കാറാണ് പിണറായിയുടെത്. 10 വർഷത്തെ ഭരണത്തിൽ നാട് മുഴുവൻ വന്യജീവികളുടെ വിഹാര കേന്ദ്രമായി മാറി. കർഷകർക്ക് ലഭിക്കേണ്ട പലിശ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും നഷ്ടപരിഹാര തുക, ഇൻഷ്വറൻസ് തുടങ്ങിയവ വൈകിപ്പിക്കുകയും അവശേഷിപിക്കുകയും, കർഷക പെൻഷൻ തടസ്സപ്പെടുത്തുകയും, ബേങ്കുകളുടെ ജപ്തി – ലേല നടപടികളിൽ മൗനം പാലിക്കുകയും ചെയ്ത സർക്കാർ കർഷകരോട് കഴിഞ്ഞ പത്ത് വർഷവും നീതി പുലർത്താൻ തയ്യാറായിട്ടില്ല. ബഫർ സോൺ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉൾപ്പെടെ കർഷക വിരുദ്ധ നിലപാട് ആവർത്തിക്കുന്ന ഇടത് മുന്നണിക്കെതിരെ കർഷക സമൂഹത്തിൽ രൂപം കൊണ്ട രോഷവും അതൃപ്തിയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *