Wayanad

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

കല്‍പ്പറ്റ: വയനാട് ബത്തേരിയിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ, നിലവില്‍ കോളിയാടി സ്‌കൂളിലെ 9 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

രോഗലക്ഷണങ്ങളുമായി നിലവില്‍ സ്‌കൂളിലെ 502 കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തു പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോളിയാടി സ്‌കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. നിറയെ ബാക്ടീരിയകള്‍ ഉള്ള, ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേതെന്നാണ് പരിശോധനാ ഫലം. ഇതോടെ, ഈ കിണര്‍ വെള്ളമാകാം രോഗബാധയുടെ ഉറവിടമെന്നാണ് നിലവിലെ നിഗമനം. സ്‌കൂളിലേയും സമീപ പ്രദേശങ്ങിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിവരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.