Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

‘40-കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാകില്ല’; 19-കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഭോപ്പാൽ: നാൽപ്പതുവയസ്സുള്ള ഭർത്താവിനൊപ്പം ജീവിക്കാനാകില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ച 19-കാരിയുടെ ആവശ്യം അംഗീകരിച്ച് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ആണ് 19 വയസ്സുകാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. പ്രായപൂർത്തിയായ ഒരാൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചത്.

19 വയസ്സുള്ള ഭാര്യയെ അനുജ്കുമാർ എന്നയാൾ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭർത്താവായ അവ്‌ധേഷ്(40) നേരത്തേ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം പോലീസ് യുവതിയെ കണ്ടെത്തുകയും ‘വൺസ്‌റ്റോപ്പ്’ സെന്ററിലേക്ക് മാറ്റുകയുംചെയ്തു. പിന്നാലെ കോടതിയിലും ഹാജരാക്കി.യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഭർത്താവും മാതാപിതാക്കളും കാമുകനായ അനുജ്കുമാറും ഹാജരായിരുന്നു. തുടർന്നാണ് തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് യുവതി കോടതിയെ അറിയിച്ചത്. ഭർത്താവുമായി തനിക്ക് 21 വയസ്സ് വ്യത്യാസമുണ്ട്. 40 വയസ്സുള്ള ഭർത്താവുമായുള്ള ജീവിതം ഒരിക്കലും തൃപ്തികരമായിരുന്നില്ല. ഭർത്താവുമായുള്ള ജീവിതത്തിൽ സന്തോഷവതിയായിരുന്നില്ലെന്നും മോശമായാണ് ഭർത്താവ് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന വാദത്തിൽ യുവതി ഉറച്ചുനിൽക്കുകയുംചെയ്തു. ഇതോടെയാണ് യുവതിയെ കാമുകനൊപ്പം പോകാൻ ഹൈക്കോടതി അനുവദിച്ചത്.നേരത്തേ യുവതിയുടെ തീരുമാനം പുനഃപരിശോധിക്കാനായി കോടതി കൗൺസിലിങ് ഉൾപ്പെടെ നിർദേശിച്ചിരുന്നു. കൗൺസിലിങ്ങിന് ശേഷവും യുവതി തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് കാമുകനൊപ്പം പോകാൻ അനുവാദം നൽകിയത്. 19-കാരിയുടെ ഇഷ്ടത്തിനാണ് പ്രാധാന്യം. അവർക്ക് നിയമപരമായി യാതൊരു നിയന്ത്രണങ്ങളുമില്ല. മുതിർന്ന ഒരാൾക്ക് ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ സംരക്ഷിക്കാമെന്നും സുരക്ഷ ഉറപ്പാക്കാമെന്നും കാമുകനായ അനുജ്കുമാറും കോടതിയെ അറിയിച്ചു.

അതേസമയം, കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചെങ്കിലും ആറുമാസത്തേക്ക് യുവതിയെ നിരീക്ഷിക്കാനും ഇവരുമായി നിരന്തരസമ്പർക്കം പുലർത്തി സുരക്ഷിതത്വം ഉറപ്പുവരുത്താനും ഒരു വനിതാ ഉദ്യോഗസ്ഥയെയും കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *