വാഷിങ്ടൻ ∙ ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് ലോകത്തെ ആശങ്കയിലാക്കിയ മണിക്കൂറുകൾക്കൊടുവിലാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസും ഇറാനുമായുള്ള ചർച്ചകൾ പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വെള്ളിയാഴ്ച നടക്കും. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാനു മേലുള്ള ആക്രമണങ്ങൾ നിർത്തിവെച്ചാൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തങ്ങൾ അവസാനിപ്പിക്കുമെന്നും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും സുഗമമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.














