സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം*അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആയിരംകൊല്ലി എടയ്ക്കൽ കവലയിൽ വെച്ച് ഇന്ന് വൈകിട്ട് ആണ് സംഭവം.ജീപ്പ് ഡ്രൈവർ മദ്യ ലഹരിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആരോപിച്ചു. ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു. അമ്പലവയലിൽ വെച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ചതായും സൂചനയുണ്ട്.സംഭവത്തിൽ അമ്പലവയൽ പോലീസ് കേസെടുത്തു.














