തിരുവനന്തപുരം ∙ ജഗതിയിലെ സ്പായില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (34) എന്നിവരും അറസ്റ്റിലായി.
പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാതെയാണ് ബംഗ്ലദേശി വനിതകള്‍ കേരളത്തില്‍ എത്തിയതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന ജഗതിയിലെ സ്പായില്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ കെ.കാര്‍ത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.














