Kerala

സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് ∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എം.എൻ. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഷൈനി ഉൾപ്പെടെ പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിനു മുമ്പേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി സ്റ്റേജിനു പിന്നിലേക്ക് പോയി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി.സതിയാണ് മാതാവ്. മക്കൾ ഡോ.സ്നേഹ, സപ്ത.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.