Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘ടിസിഎസിൽ പ്രായം കുറഞ്ഞ പെൺകുട്ടികളെ പീഡിപ്പിച്ചു’: ഗുരുതര കണ്ടെത്തലുമായി വനിതാ കമ്മിഷൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മുംബൈ ∙ നാസിക് ടിസിഎസിലെ പീഡന, മതപരിവർത്തന കേസുകളിൽ അറസ്റ്റിലായ 8 പേർക്കായിരുന്നു ഓഫിസിന്റെ പൂർണ നിയന്ത്രണമെന്നും, പ്രായം കുറഞ്ഞവരും ഭീഷണിപ്പെടുത്തിയാൽ പെട്ടെന്നു വഴങ്ങുന്നവരുമായ പെൺകുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചെന്നും ദേശീയ വനിതാ കമ്മിഷൻ അന്വേഷണ റിപ്പോർട്ട്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് നിയമം സ്ഥാപനം പാലിച്ചില്ലെന്നും ആഭ്യന്തര പരാതി പരിഹാര സമിതി നിർജീവമായിരുന്നെന്നും കമ്മിഷൻ കണ്ടെത്തി. ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു സമർപ്പിച്ചു.ഓഫിസിൽ വനിതാ ജീവനക്കാർ മതപരമായ അപമാനങ്ങൾക്കു വിധേയരായി. പലർക്കും പരാതി നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമോ എന്ന ഭയം, നാണക്കേട്, കൃത്യമായ പരിഹാര സംവിധാനങ്ങളുടെ അഭാവം തുടങ്ങിയവ തടസ്സമായി. ഓഫിസിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ഓഫിസിലെ ഭരണസംവിധാനം പൂർണ പരാജയമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കറുടെ നിർദേശപ്രകാരം, ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി സാധന ജാദവ് ഉൾപ്പെട്ട ഉന്നത സമിതിയാണു നേരിട്ടു തെളിവെടുപ്പ് നടത്തിയത്. 50 പേജിലധികം വരുന്ന റിപ്പോർട്ടാണു തയാറാക്കിയത്.

അതിനിടെ, അറസ്റ്റിലായ ടെലികോളർ ജീവനക്കാരി നിദ ഖാനെ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗർഭിണിയായ നിദയെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെയാണു നാസിക് റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും നിർബന്ധിച്ചെന്ന് ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയിൽ ഒളിവിലായിരുന്ന നിദ കഴിഞ്ഞ വ്യാഴാഴ്ചയാണു പിടിയിലായത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *