Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

കരുതലിൻ്റെ കരങ്ങൾക്കായി; ഇന്ന് ലോക നഴ്‌സ് ദിനം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഇന്ന് ലോക നഴ്‌സ് ദിനം. സമൂഹത്തിനായി നഴ്‌സുമാർ നൽകുന്ന വിലമതിക്കാനാകാത്ത സേവനവും ത്യാഗവും ഓർമപ്പെടുത്തിക്കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോക നഴ്‌സ് ദിനം ആചരിക്കുന്നത്.യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വെച്ച് സൈനികരെ രക്ഷിച്ച വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിൻഗേൽ. ദുരന്തമുഖങ്ങളിലെല്ലാം ഒരുപോലെ കർമ്മനിരതരായി പ്രവർത്തിക്കുന്നവരാണ് നഴ്‌സുമാർ. കോവിഡ് കാലത്ത് ലോകം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖവും അവരുടേതായിരുന്നു. വൈറസിനെതിരായ പോരാട്ടത്തിൽ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും യഥാർത്ഥ അർത്ഥം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവരാണ് അവർ.ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്ന ലോക സാഹചര്യത്തിനിടെ, “നമ്മുടെ നഴ്‌സുമാർ… നമ്മുടെ ഭാവി… ശാക്തീകരിക്കപ്പെട്ട നഴ്‌സുമാർ ജീവൻ രക്ഷിക്കുന്നു” എന്ന ഈ വർഷത്തെ നഴ്‌സ് ദിന പ്രമേയം വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ലോകത്ത് പിടിമുറുക്കുന്ന ഏത് മഹാമാരിയേയും നിശ്ചയദാർഢ്യത്തോടെയും കരുതലോടെയും നേരിടാൻ കഴിയുന്നവരാണ് നഴ്‌സുമാർ.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *