Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വാടകവീട്ടിലെ കോടീശ്വരൻ ! രാജേഷിനു സ്വന്തമായുള്ളത് ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും, വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി ∙ വ്യാജരേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ സഹോദരന്മാരിൽ ഇളയവനായ രാജേഷ് വാടകവീട്ടിൽ കഴിഞ്ഞിരുന്നതു തട്ടിപ്പിനു മറയൊരുക്കാനെന്നു സൂചന. അരൂരിലെ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന രാജേഷിന് ഏഴിലേറെ വീടുകളും ആഡംബരക്കാറുകളും നെട്ടൂരിൽ ലേഡീസ് സ്റ്റോറും സ്വന്തമായുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് പ്രതിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി വിശദമായി അന്വേഷണം തുടങ്ങി. സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും പ്രാദേശികമായി ബന്ധങ്ങൾ ഉണ്ടാക്കാനും നാട്ടുകാർക്കു സംശയം തോന്നാതിരിക്കാനുമാണു വാടകവീട് എടുത്തു താമസിച്ചിരുന്നതെന്നാണു വിവരം.രമേഷ്, രാജേഷ് എന്നീ സഹോദരന്മാരാണു കഴിഞ്ഞ ദിവസം പൊലീസ് തേടിയെത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ട ശേഷം അരൂർ ഗവ. എച്ച്എസിനു സമീപത്തെ വാടകവീട്ടിൽനിന്നു കടന്നുകളഞ്ഞത്. രാജേഷാണ് അവയവ മാഫിയയുടെ ജില്ലയിലെ മുഖ്യ ഏജന്റ് എന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്കു കീഴിൽ ഒട്ടേറെ സബ് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും വിവരം ലഭിച്ചു.

ആലപ്പുഴ ജില്ലയുടെ തീരദേശ, കാർഷിക മേഖല കേന്ദ്രീകരിച്ച് ഇവർ വ്യാപകമായി നിർധനരെ പണം നൽകി വശംവദരാക്കി അവയവദാനം നടത്തിച്ചതായി പൊലീസ് സംശയിക്കുന്നു. അവയവദാനം നടത്തിയ ശേഷം പിന്നീടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരെയും ശത്രുക്കളെയും ഒതുക്കാൻ ഗുണ്ടാ സംഘങ്ങളുടെ സഹായവും രാജേഷിനു ലഭിച്ചിരുന്നതായി നാട്ടുകാർ പൊലീസിനു വിവരം നൽകി. സഹോ‍ദരന്മാരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *