തന്റേയും നടി മൗനി റോയ്‌യുടേയും വിവാഹമോചനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി സൂരജ് നമ്പ്യാര്‍. തങ്ങളുടെ ബന്ധം തകരാന്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ കാരണമായിട്ടില്ലെന്നാണ് സൂരജ് പറയുന്നത്. ജീവനാംശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സൂരജ് തള്ളിക്കളയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഈ കുറിപ്പ് മൗനിയും പങ്കുവച്ചിട്ടുണ്ട്. ആ വാക്കുകളിലേക്ക്:
ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് സമീപകാലത്തായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെയുള്ളതുമാണ്. എന്നന്നേക്കുമായി ഞാന്‍ കാര്യങ്ങള്‍ വ്യക്താക്കട്ടെ. ജീവനാംശം ഇല്ല. അഭിപ്രായ ഭിന്നതകളില്ല. മൂന്നാമതൊരാളുടെ ഇടപെടലുകളുമില്ല. പരസ്പര ബഹുമാനത്തോടേയും ഇരുവരുടേയും നല്ല ജീവിതത്തെ പരിഗണിച്ചുമാണ് ഞാനും മൗനിയും ഒരുമിച്ചൊരു തീരുമാനത്തിലെത്തുന്നത്. അതാണ് സത്യം. മറ്റുള്ളതെല്ലാം ഭാവനയാണ്. ചിലപ്പോഴൊക്കെ, തങ്ങളെ വെറുതെ വിടാന്‍ ആവശ്യപ്പെട്ട രണ്ട് വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമവുമാണ്.
ഇക്കാര്യം അവസാനമായി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളെക്കുറിച്ചും, മൂന്നാമതൊരാളെക്കുറിച്ചും നടക്കുന്ന പ്രചരണങ്ങളില്‍ യാതൊരു വസ്തുതയുമില്ല. മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിടുന്നത് നല്ലതല്ല. പ്രത്യേകിച്ചും, ഇതില്‍ ഒരു പങ്കുമില്ലാത്ത നിഷ്‌കളങ്കരായ സുഹൃത്തുക്കളെ. ഈ ഘട്ടം ആതമാഭിമാനത്തോടെയാണ് ഞാനും മൗനിയും അഭിമുഖീകരിക്കുന്നത്. അതേ ബഹുമാനം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരും ഞങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
മീഡിയ ഹൗസുകള്‍ ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. യാതൊരു വസ്തുതാപരിശോധനയുമില്ലാതെയാണ് ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. അത് അനീതിയാണ്. ഞാനിത് വ്യക്തമായും നേരിട്ടും വിളിച്ച് പറുന്നത് വ്യാജപ്രചരണങ്ങളുടെ സമയത്ത് നിശബ്ദമായിരിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ്. ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ഞങ്ങളുടെ സംയുക്ത പ്രസ്താവനയിലുണ്ട്. എല്ലാവരും അതിനെ മാനിക്കണമെന്നും സമാധാനത്തോടെ മുന്നോട്ട് പോകാനുള്ള ഇടം ഞങ്ങള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.നേരത്തെ സൂരജും മൗനിയും പിരിയാന്‍ കാരണം നടി ദിഷ പഠാനിയാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൗനിയും ദിഷയും തമ്മില്‍ ലെസ്ബിയന്‍ ബന്ധമുണ്ടെന്നായിരുന്നു ഗോസിപ്പ് കോളങ്ങളെഴുതിയത്. സൂരജില്‍ നിന്നും 100 കോടി രൂപ മൗനി ജീവനാംശം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മാധ്യമങ്ങളുടെ കെട്ടുകഥകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂരജ്. 2022 ലാണ് സൂരജും മൗനിയും വിവാഹിതരാകുന്നത്. മലയാളി വേരുകളുള്ള ബിസിനസുകാരനാണ് സൂരജ്. കേരള ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.














