Listen live radio

​പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാളെയെത്തും

after post image
0

- Advertisement -

അറയ്ക്കൽ ജോയിയുടെ മൃതദേഹം നാളെയെത്തും(29/04/2020) ലോക്​ ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി ഗൾഫ്​ മേഖലയിൽ നിന്ന്​ വിമാനം അറയ്ക്കൽ ജോയിയുടെ മൃതദേഹം വഹിച്ച് കോഴിക്കോട് വിമാനത്തവളത്തിൽ എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ്​  ദുബൈയിൽ നിന്ന്​ കോഴിക്കോ​ട്ടക്ക്​ ചർ​ട്ടേട് വിമാനം എത്തുക.. കഴിഞ്ഞ വ്യാഴാഴ്​ചയാണ് ​പ്രമുഖ വ്യവസായി ജോയ്​ അറക്കൽ അന്തരിച്ചത്. ​.മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്​ലിൻ എന്നിവർക്കും യാത്ര ചെയ്യാം. ദുബൈയിൽ നിന്ന്​ കോഴിക്കോ​ട്ടേക്കാണ്​ വിമാനം എത്തുക. ജോയ്​ അറക്കലി​ന്റെ മൃതദേഹം നാട്ടിലേക്ക്​ എത്തിക്കുന്നതിന്​ മുന്നോടിയായി എംബാമിങ്​ ഉൾപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി.കോഴിക്കോട് എത്തിക്കുന്ന മൃതദേഹം പ്രത്യേക അംബുലൻസിൽ മാനന്തവാടിയിലെ അറയ്ക്കൽ പാലസിലേക്ക് കൊണ്ടുപോകും. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കണിയാരം കത്തിഡ്രീൽ പള്ളി സിമിത്തേരിയിൽ സംസ്കാര ചടങ്ങ് നടക്കുന്നത് ലോക് ഡൗൺ നിലവിലുള്ളതിനാൽ പൊതുദർശനം ഒഴിവാക്കും.

Leave A Reply

Your email address will not be published.