National

സാമന്തയെ വഞ്ചിച്ചു, കരിയര്‍ നശിപ്പിച്ചു; വ്യാജ വിഡിയോയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നാഗ ചൈതന്യ

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച വിവാഹ മോചനമായിരുന്നു സാമന്തയുടേയും നാഗ ചൈതന്യയുടേയും. ഇന്ന് ഇരുവരും ജീവിതത്തില്‍ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ്. സാമന്ത സംവിധായകന്‍ രാജിനെ വിവാഹം കഴിച്ചു. നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയേയും വിവാഹം ചെയ്തു. എങ്കിലും സാമന്ത-നാഗ ചൈതന്യ വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ് സോഷ്യല്‍ മീഡിയ.

വിവാഹ മോചനത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണങ്ങളും സാമന്തയ്ക്കും നാഗ ചൈതന്യയ്ക്കും നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പല കെട്ടുകഥകളും പ്രചരിപ്പിച്ചു. ഇപ്പോഴിതാ തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായാണ് നാഗ ചൈതന്യ. മുന്‍ഭാര്യ സാമന്തയെ നാഗചൈതന്യ ചതിച്ചുവെന്നും അവരുടെ കരിയര്‍ നശിപ്പിച്ചു എന്നും ആരോപിക്കുന്ന വിഡിയോകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് നാഗ ചൈതന്യയുടെ പരാതി.

അനുമതിയില്ലാതെ തന്റെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നും നടന്‍ ഹര്‍ജിയില്‍ പറയുന്നു. അനധികൃത മെര്‍ച്ചന്‍ഡൈസ് ലിസ്റ്റിംഗുകള്‍, എഐ ഉപയോഗിച്ച് നിര്‍മിച്ച കണ്ടന്‍റുകള്‍, അശ്ലീല സെര്‍ച്ച് പ്രയോഗങ്ങള്‍ എന്നിവയ്ക്കെതിരെയാണ് നാഗ ചൈതന്യ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടാതെ പല വെബ്സൈറ്റുകളും ട്രാഫിക് ഉയര്‍ത്തുന്നതിനായി തന്റെ പേരിനൊപ്പം മോശമായ സെര്‍ച്ച് ടേമുകള്‍ ഉപയോഗിക്കുന്നതായും നാഗ ചൈതന്യ ആരോപിച്ചു.

ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, വോയ്സ് ക്ലോണിംഗ്, എഐ ടൂളുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ കണ്ടന്‍റുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നത് സ്വകാര്യതയ്ക്ക് വലിയ ദോഷം വരുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 30-ലേക്ക് മാറ്റിയിരിക്കുകയാണ്.നാഗചൈതന്യയും സാമന്തയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷം ശേഷം 2017-ല്‍ വിവാഹിതരാവുകയും 2021-ല്‍ വിവാഹമോചനം നേടുകയും ചെയ്തു. എന്തുകൊണ്ടാണ് വിവാഹം ബന്ധം പിരിയുന്നതെന്ന് സാമന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിരുന്നില്ല. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹംചെയ്തു. സാമന്ത സംവിധായകന്‍ രാജ് നിദിമോരുവിനേയും വിവാഹം കഴിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.