National

ജീൻസും ടോപ്പും ധരിക്കുന്നതിനെ എതിർത്തു; പിതാവിനു നേരെ വെടിയുതിർത്ത് 21 വയസ്സുകാരി

അമൃത്സർ∙ ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 21 വയസ്സുകാരി പിതാവിനെ വെടിവച്ചു. ഖൽചിയാൻ ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റ പിതാവ് പർമീന്ദർ സിങിനെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണ്. പ്രതിയായ സ്നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തു.

അച്ഛനും മകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. മകൾ ജീൻസും ടോപ്പും ധരിക്കുന്നതിനെ അച്ഛൻ എതിർത്തിരുന്നു. വിദേശത്തേക്കു പോകുന്നതിനെയും എതിർത്തു. പർമീന്ദർ സിങിന്റെ മുതുകിലും തോളിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ പൊലീസ് കണ്ടെത്തി. പർമീന്ദർ സിങിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.