Wayanad

വയനാട്ടിൽ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി; കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കെ. മുരളീധരൻ

ബത്തേരി: വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗല്ല ബാധിച്ച വിദ്യാർഥികളുടെ എണ്ണം മൂന്നായി. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി കെ. മുരളീധരൻ.38 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. അഡ്മിറ്റായ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. സ്‌കൂളിലേ കിണറിലെ വെള്ളത്തിന്റെ റിസൾട്ട് നാളെ വൈകിട്ട് എത്തും. വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. ഹോട്ടലുകളിലും തട്ടുകടകളിലും കർശന പരിശോധന നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങൾ വേഗത്തിൽ ആക്കണമെന്നും മന്ത്രി പറഞ്ഞു.കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. സ്‌കൂൾ തുറന്നതിന് പിന്നാലെ ആണ് കുട്ടികൾക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദേശം നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.