Wayanad

ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്.വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് രോഗി മരിച്ചതായാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനകളാണ് വില്ലനായതെന്നും ഹോണ്‍ മുഴക്കിയിട്ടും വാഹനത്തിന് കടന്നുപോകാന്‍ കഴിഞ്ഞില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വാഹനപരിശോധനയുടെ പേരിലുണ്ടായ അനാവശ്യ കുരുക്കാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് നാട്ടുകാരും ആരോപിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.