Wayanad

വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ്

തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള പോലീസ് വുഷു സ്റ്റേറ്റ് ടീം സെലക്ഷനിൽ 90 കിലോ വിഭാഗത്തിൽ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 23 മുതൽ ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന 11- മത് അഖിലേന്ത്യ പോലീസ് ക്ലസ്റ്ററിൽ കേരളാ പോലീസിന് വേണ്ടി ഖാലിദ് വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നേരത്തെ പഞ്ചഗുസ്തിയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ ഖാലിദ് ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.