Wayanad

കെ.എസ്.ആർ.ടി.സി തടഞ്ഞ് അതിക്രമം; യുവാവ് പിടിയിൽ

മേപ്പാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും ഭീഷണിപ്പെടുത്തുകയും ചില്ല് തകർക്കുകയും ചെയ്തയാൾ പിടിയിൽ. പുത്തുമല, മമ്മിക്കുന്ന് ഉന്നതിയിലെ രാമു(38)വിനെയാണ് തിങ്കളാഴ്ച മേപ്പാടി പോലീസ് കള്ളാടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 28.06.2026 തീയതി വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപ്പറ്റയിലേക്ക് വന്ന ബസ്സ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. വാഹനം തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.