Uncategorized

‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് മാർച്ചിലാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളുമായുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറും നടിയും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ ആകൃതി അഗർവാളും പൃഥ്വി ഷായും വിവാഹത്തിലേക്കുള്ള ആദ്യചുവടുവെച്ചത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ഒരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്.

ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്നാണ് ആകൃതിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നുള്ള സൂചന. താൻ നിരവധി തവണ ചതിക്കപ്പെട്ടുവെന്നും എന്നിട്ടും താനൊരു അക്ഷരം പോലും ഉരിയാടിയില്ല എന്നും ആകൃതി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു. ഒരുപടി കൂടി മുന്നോട്ടുവെച്ച ശേഷവും അത് തുടരുകയാണെന്നും വിവാഹനിശ്ചയത്തെ സൂചിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു. പ്രചരിക്കുന്ന കിംവദന്തികളും നിങ്ങൾ അവനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കണ്ടതും സത്യമാണെന്ന് കൂടി ആകൃതി പറഞ്ഞു. തകർന്ന ഹൃദയത്തിന്റെ ഇമോജിയും എഴുത്തിനൊപ്പമുണ്ടായിരുന്നു.

‘ഞാൻ ഒരുപാട് തവണ ചതിക്കപ്പെട്ടു. എന്നിട്ടും ഒരു വാക്ക് പോലും ഞാൻ മിണ്ടിയിട്ടില്ല. ഒരുചുവട് കൂടി മുന്നോട്ട് വെച്ച ശേഷം പോലും അത് അങ്ങനെ തന്നെ തുടരുകയാണ്… എല്ലാം സത്യമാണ്. എല്ലാ കിംവദന്തികളും സത്യമാണ്. സോഷ്യൽ മീഡിയയിൽ അവനെ കുറിച്ച് നിങ്ങൾ കണ്ടതും.’ -ഇതാണ് ആകൃതി അഗർവാൾ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. പൃഥ്വി ഷായെയാണ് ഇതിൽ ‘അവൻ’ എന്നത് കൊണ്ട് ആകൃതി ലക്ഷ്യമിട്ടതെന്നാണ് സോഷ്യൽ മീഡിയയിലെ അടക്കം പറച്ചിൽ. പിന്നീട് ആകൃതി ഈ സ്റ്റോറി നീക്കം ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

ആകൃതിയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയെ കുറിച്ച് പൃഥ്വി ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകൃതിയും കൂടുതലൊന്നും പറഞ്ഞിട്ടില്ല. എന്നാൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇരുവരുടേയും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇപ്പോഴും കാണാം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.