നമ്പ്യാർകുന്നിൽ പുലി രണ്ട് ആടുകളെ കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാൽ-നമ്പ്യാർക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളർത്ത മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാൽ ഇതുവരെയും പിടികൂടാനായില്ല. നിരന്തരമുള്ള പുലി ശല്യം നാട്ടുകാരിൽ വൻപ്രതിഷേധമാണ് ഉയർത്തുന്നത്.