കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും അസ്വഭാവിക മരണങ്ങളിൽ സമഗ്ര അന്വേഷമം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ബ്ലേഡ്മാഫിയയുടെ ഇടപെടൽ വ്യക്തമായിട്ടും പൊലീസ് നിഷ്ക്രിയത്വം തുടരുകയാണ്.ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും ഭീഷണി നിമിത്തമാണ് രേഷ്മ ജീവനൊടുക്കിയതെന്ന് കുടുംബം പരാതിയിൽ പറയുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കു തുടക്കമിടുമെന്നും യോഗം അറിയിച്ചു. ജില്ല പ്രസിഡന്റ് എം.സി. സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ പത്മനാഭൻ, മനാഫ് കോളിയാടി, വിൻസന്റ്, വി.എ. അമൽ, എസ്. സൗമ്യ, സി.എം. റഹിം, കെ. അനസ് എന്നിവർ പ്രസംഗിച്ചു.














