തോൽപ്പെട്ടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നും 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. കോഴിക്കോട്, മാനിപുരം, മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ മകൻ മുഹമ്മദ് മിദ്ലാജ് ആണ് അറസ്റ്റിൽ ആയത്. നിലവിൽ നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസിലെ പ്രതി യാണ് ഇയാൾ. ഈ കേസിൽ 2 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി.എൻ, സുഷാദ് പി.എസ്, ബേസിൽ സി.എം എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.
മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
‹ മുൻപത്തെ വാർത്ത (Previous)
പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം
അടുത്ത വാർത്ത (Next) ›
നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു