Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം’; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട്: പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തിൽ എംഎൽഎ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഈ മാസം ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്‌സാപ്പ് കോൾ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നത് എന്നും രാജ്കുമാർ എന്നാണ് തന്റെ പേരെന്നുമാണ് തട്ടിപ്പുകാരൻ പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും അയാൾ പറഞ്ഞു. തട്ടിപ്പ് മനസിലാക്കിയ എംഎൽഎ പണം തരാമെന്ന് സമ്മതിക്കുകയും ചെയ്തു.

പിന്നീട് ഇരുവരും വയനാട് എം പിയുടെ ഓഫീസുമായി ബന്ധപെട്ടു. ഓഫീസിൽ നിന്ന് ആരും ഫോൺ വിളിച്ചിട്ടില്ല എന്ന അറിയിച്ചതോടെയാണ് ഈ മാസം 11ന് എം എൽ എ സൈബർ സെല്ലിൽ പരാതി നൽകുക ആയിരുന്നു.ഡൽഹിയിൽ നിന്നാണ് കാൾ വന്നതെന്ന് സൈബർ സെൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *