Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനം (INTERNATIONAL Artist’s DAY)

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സംവേദനം ചെയ്യാൻ കഴിയുന്ന അതിശക്തമായ മാധ്യമമാണ് കല.മനുഷ്യജീവിതത്തിന് നിറവും അർത്ഥവും നൽകുന്ന കലാകാരന്മാരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 25 അന്താരാഷ്ട്ര കലാകാര ദിനമായി ആഘോഷിക്കുന്നു.

2004-ൽ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.വിഖ്യാത സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ജന്മദിനം കൂടിയാണ് ഒക്ടോബർ 25. ഈ തീയതി തിരഞ്ഞെടുത്തത് പിക്കാസോയോടുള്ള ആദരസൂചകമായിട്ടാണ്.ചിത്രകാരന്മാർ, ശിൽപ്പികൾ, സംഗീതജ്ഞർ, നർത്തകർ, എഴുത്തുകാർ, ഫോട്ടോഗ്രാഫർമാർ, അഭിനേതാക്കൾ, ഡിജിറ്റൽ ആർട്ടിസ്റ്റുകൾ എന്നിവരുൾപ്പെടെ കലയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവരെ ഈ ദിനം ആദരിക്കുന്നു. മനുഷ്യന്റെ വികാരങ്ങളെയും അനുഭവങ്ങളെയും ആശയങ്ങളെയും കാലഘട്ടങ്ങളെയും അടയാളപ്പെടുത്തുന്ന കലയുടെ ശക്തിയെ ഈ ദിവസം ഓർമ്മിപ്പിക്കുന്നു.

കലയാണ് നമ്മുടെ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകൾ നിലനിർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നത്.കലാകാരന്മാരുടെ സർഗ്ഗാത്മകതയും കഠിനാധ്വാനവും ആഘോഷിക്കാനും, കലാരൂപങ്ങൾ നമ്മുടെ ജീവിതത്തിന് നൽകുന്ന സൗന്ദര്യവും സന്തോഷവും തിരിച്ചറിയാനും ഇത് അവസരം നൽകുന്നു.കലയിലൂടെ ഓരോരുത്തർക്കും അവരുടെ സ്വത്വം, ചിന്തകൾ, വികാരങ്ങൾ എന്നിവ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ സാധിക്കുന്നു.ഇത് മനുഷ്യൻ്റെ അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബഹുമാനിക്കുന്നതിന് തുല്യമാണ്.
പരസ്പര ധാരണ, സഹിഷ്ണുത, ഐക്യം എന്നിവ വളർത്തി സമൂഹത്തിൽ സമാധാനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കല പ്രോത്സാഹിപ്പിക്കുന്നു.

​ഈ വർഷത്തെ അന്താരാഷ്ട്ര കലാകാര ദിനം “A Garden of Expression: Cultivating Community Through Art” (“ആവിഷ്കാരത്തിന്റെ പൂന്തോട്ടം: കലയിലൂടെ ഒരു സമൂഹത്തെ വളർത്തിയെടുക്കൽ”) എന്ന സന്ദേശവുമായാണ് കടന്നുവരുന്നത്. മാനവികതയും സർഗ്ഗാത്മകതയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് ഈ പ്രമേയം അടിവരയിടുന്നത്.

​ഒരു പൂന്തോട്ടത്തിൽ വിരിയുന്ന ഓരോ പൂവിനും വെവ്വേറെ നിറങ്ങളും രൂപങ്ങളും സുഗന്ധവുമാണുള്ളത്. എങ്കിലും അവയെല്ലാം ഒന്നിച്ചുചേരുമ്പോൾ മാത്രമാണ് ആ പൂന്തോട്ടം പൂർണ്ണവും മനോഹരവുമാകുന്നത്. അതുപോലെതന്നെയാണ് കലാലോകവും. ഓരോ കലാകാരന്റെയും ചിന്തകളും സർഗ്ഗാത്മകതയും ശൈലികളും വ്യത്യസ്തമാണ്. പെയിന്റിംഗ്, ശില്പകല, സംഗീതം, നൃത്തം, നാടകം എഴുത്ത് തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ വിരിയുന്ന ഈ വ്യക്തിഗത ആവിഷ്കാരങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് നമ്മുടെ സമൂഹം വർണ്ണാഭമായ ഒരു പൂന്തോട്ടമായി മാറുന്നത്.സൗഹാർദ്ദവും കൂട്ടായ്മയുംസമൂഹത്തിൽ നിലനിൽക്കുന്ന ഭാഷാപരമായോ സംസ്കാരപരമായോ ഉള്ള വ്യത്യാസങ്ങൾ മറന്ന് മനുഷ്യരെ ഒന്നിപ്പിക്കാൻ കലയ്ക്ക് കഴിവുണ്ട്.

നാനാത്വത്തിൽ ഏകത്വം കെട്ടിപ്പടുക്കുന്നതിൽ കല ഒരു പാലമായി പ്രവർത്തിക്കുന്നു. ആളുകൾ ഒന്നിച്ചിരുന്ന് കല ആസ്വദിക്കുമ്പോഴും സൃഷ്ടിക്കുമ്പോഴും അവിടെ പരസ്പരം മനസ്സിലാക്കലിന്റെയും സ്നേഹത്തിന്റെയും പുതിയ തരംഗങ്ങൾ രൂപപ്പെടുന്നു. അങ്ങനെ കലയിലൂടെ കൂടുതൽ ശക്തവും സൗഹാർദ്ദപരവുമായ ഒരു കൂട്ടായ്മ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കുന്നു.

​ഒരു പൂന്തോട്ടം മനോഹരമായി നിലനിൽക്കണമെങ്കിൽ അതിന് കൃത്യമായ പരിചരണവും വെള്ളവും വളവും ആവശ്യമാണ്. അതുപോലെതന്നെ, പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനും സമൂഹം മുൻകൈ എടുക്കേണ്ടതുണ്ട്. വളർന്നുവരുന്ന കലാകാരന്മാർക്ക് മതിയായ വേദികളും പിന്തുണയും നൽകേണ്ടത് ഒരു ഉത്തമ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഈ തീം നമ്മെ ഓർമ്മിപ്പിക്കുന്നു.
എം കെപി

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *