നമ്പ്യാര്‍കുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നമ്പ്യാര്‍കുന്ന് മേലത്തേതില്‍ എലിസബത്ത് (51)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തോമസ് വര്‍ഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. ഇയാളെ സുല്‍ത്താന്‍ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.45 ഓടെ തോമസ് വര്‍ഗീസിന്റെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തിറിഞ്ഞന്നത്. സംഭവത്തില്‍ നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുച്ചു. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു