Listen live radio

എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യണം: പി കെ ജയലക്ഷ്മി

after post image
0

- Advertisement -

മാനന്തവാടി : അടച്ചിടൽ സമ്പൂർണ്ണ മാകുന്നതോടെ കുടുംബങ്ങൾ പട്ടിണിയിലാവാതിരിക്കാൻ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് എ. ഐ സി സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.റേഷൻ കാർഡുകളുടെ നിറം നോക്കാതെ ആളുകൾക്ക് സഹായം ചെയ്യാൻ സർക്കാർ തയ്യാറാവണം.പട്ടികവർഗ്ഗക്കാർ , കർഷകർ ,കർഷകത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, പീടിക തൊഴിലാളികൾ ,സംരംഭകർ വിവിധ സ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങി എല്ലാ മേഖലകളിലും ഉള്ളവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാനം നിലച്ചതോടെ പലർക്കും നിത്യ ചെലവിനുള്ള വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി അരിയും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യണം.
നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസികളെയും സ്വദേശങ്ങളിൽ എത്തിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ സർക്കാർ സഹായം ആവശ്യമാണെന്നും ജയലക്ഷ്മി പറഞ്ഞു.അന്യ സംസ്ഥാനങ്ങളിലും ഇതര ജില്ലകളിലും കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ സ്വദേശ ങ്ങളിലേക്ക് കൊണ്ടുവരുന്നതിന് സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് സർക്കാർ പൊതു വാഹന സൗകര്യം ഏർപ്പാടാക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.നിരവധി ആളുകളാണ് ഇങ്ങനെ സ്വന്തം വാഹനം ഇല്ലാത്തതിന്റെ പേരിൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. സംസ്ഥാന സർക്കാർ ഇതിനുള്ള ചിലവ് വഹിക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
നമ്മുടെ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അതേ പരിഗണന ഇവിടെ ആർക്കും നൽകണം. മാനന്തവാടി പ്രദേശത്ത് ഇത് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ഉം സമ്പർക്ക പട്ടിക വലുതായതിനാലും റാപ്പിഡ് പരിശോധന നടത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.