Listen live radio

ആരോ ഗ്യ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണം;പി വി ജോർജ്

after post image
0

- Advertisement -

വയനാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടആരോ ഗ്യ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് മാനന്തവാടി നഗരസഭ കൗൺസിലറും വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി വി ജോർജ് അടിയന്തര ഈമെയിൽ സന്ദേശത്തോടെ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജില്ലയിലെ കോവിഡ്‌ പരിശോധനാ റിപ്പോർട്ടുകൾ സുതാര്യമാക്കണം എന്നും  ആവശ്യപ്പെട്ടു.
[facebook]
https://www.facebook.com/wayanadnewsdaily/videos/1361176224092501/

ബഹു ജില്ലാ കളക്ടർ വയനാട്
ചെയർമാൻ ദുരന്തനിവാരണ സമിതി വയനാട് ജില്ല
വിഷയം വയനാട് ജില്ലാ ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ച്.

സർ
കോവിഡ് 19ന്റെ ഭാഗമായി നമ്മുടെ ജില്ലയിലും ഒത്തിരി ക്രമീകരണങ്ങൾ നടക്കുക യുണ്ടായല്ലോ അതിൻറെ ഭാഗമായി മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റുകയും 140 ഓളം ഡോക്ടർമാർ ഉൾപ്പെടെയുള്ള ടീം സജ്ജമാക്കുകയും ചെയ്ത ചരിത്രപരമായ ദൗത്യത്തിന് നേതൃത്വം നൽകിയ അങ്ങയെ അഭിനന്ദിക്കുന്നു. കഴിഞ്ഞ മാർച്ച് 25 മുതൽ മാനന്തവാടി നഗരസഭ തുടങ്ങിയ കമ്യൂണിറ്റി കിച്ചണിൽ നിന്നാണ് ജീവനക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകിവന്നത് എന്നാൽ മെയ് മാസം മൂന്നാം തീയതി മുതൽ അത് നഗരസഭ നൽകുവാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നടന്നുവരികയാണ് ജീവൻ പണയം വെച്ച് ജോലി ചെയ്യുന്നവർക്ക് സമയത്ത് ഭക്ഷണം സ്വയം ക്രമീകരിക്കാൻ പറ്റാത്ത സാഹചര്യം അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ നഗരസഭ മുകളിൽ നിന്ന് യാതൊരു രേഖ പരമായ ഉത്തരവുകളും ലഭിക്കാതെയാണ് ഭക്ഷണം നൽകി വന്നത് എന്ന് അറിയിക്കുകയും ചെയ്തു ഈ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർപേഴ്സൺ എന്ന നിലയിൽ അത്യാവശ്യഘട്ടത്തിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുന്നതിനും ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ദയവായി ദുരന്തനിവാരണ സമിതി ചെയർപേഴ്സൺ എന്ന നിലയിൽഅങ്ങയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചു അടിയന്തര നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. ജില്ലയിൽ അങ്ങയുടെ നേതൃത്വത്തിൽ നടന്നുവരുന്ന നല്ല പ്രവർത്തനങ്ങൾ ഇത്തരം വിവാദങ്ങൾ മൂലം പ്രയോജനപ്പെടാതെവരും.രോഗികളുടെ പരിശോധനാഫലം രോഗികളുടെ വിവരങ്ങൾ എന്നിവ കുറച്ചുകൂടി സുതാര്യം ആകുന്നതിനു അതുവഴി ഒട്ടും ആശങ്കകൾ ഇല്ലാതെ ഈ പ്രതിസന്ധിയെ നേരിടാൻ ഒരു ജനതയെ സജ്ജമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാ പ്രവർത്തനങ്ങൾക്കും നന്മ നേർന്നു കൊണ്ടും അഭിനന്ദനം അറിയിച്ചു കൊണ്ടു മേൽ പറഞ്ഞ കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യ ർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.