Listen live radio

കര്‍ഷകര്‍ക്കും, വീടുകള്‍ തകര്‍ന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കണം: ഐ സി ബാലകൃഷ്ണന്‍

after post image
0

- Advertisement -

സുല്‍ത്താന്‍ബത്തേരി: വേനല്‍മഴയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കും, വീടുകള്‍ തകര്‍ന്നവര്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഏതാനം ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃഷിനാശമുണ്ടായ പ്രദേശങ്ങളും, വീട് തകര്‍ന്ന സ്ഥലങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.