Listen live radio

വാഴകൃഷിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം ; സ്വതന്ത്ര കർഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

after post image
0

- Advertisement -

വേനൽ മഴയിൽ കർഷകർക്ക് വാഴകൃഷിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര കർഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോവിഡ് രോഗ ഭീഷണിയും ലോക് ഡൗണും മൂലം ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന വയനാട്ടിലെ കർഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റും മഴയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കയാണ് എല്ലാ കൃഷികളും അവസാനം കൃഷിക്കാർക്ക് ഭീമമായ നഷ്ടത്തിൻ്റെ കണക്ക് സമ്മാനിക്കുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഭൂമി പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തും കർഷകർ വാഴക്കൃഷിയിലേർപ്പെടുന്നത്. ജില്ലയിൽ ആയിരക്കണക്കിന് വാഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞു വീശിയ കാറ്റിൽ തകർന്നിരിക്കയാണ്. കുലച്ചതും കുലക്കാത്തതുമായ വാഴകളാണ് ഒടിഞ്ഞുവീണിട്ടുള്ളത്. ലക്ഷങ്ങളുടെ നഷ്ടം കർഷകർക്കുണ്ടായിട്ടുണ്ട്.  കൃഷിഭവൻ മുഖേന യഥാർത്ഥ കണക്കുകൾ ശേഖരിച്ച് കർഷകന് അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിലെ ഇൻഷുറൻസ് തുക പോലും വാഴകർഷകർക്ക് ഇതുവരെയും സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ല. മുൻ വർഷങ്ങളിലെ നഷ്ടപരിഹാരങ്ങളുടെ കുടിശ്ശിഖ അടക്കം വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചാൽ ലോക് ഡൗൺ കാലത്ത് ദുരിതം പേറുന്ന കർഷകർക്ക് അത് ഏറെ ആശ്വാസമാകുമെന്നുറപ്പാണ്.  ക്യഷിവകുപ്പ് മന്ത്രി, ജില്ലയുടെ ചുമതലയുള്ള ഗതാഗതവകുപ്പ് മന്ത്രി, വയനാട് ജില്ലാ കലക്ടർ, എന്നിവർക്കും സ്വതന്ത്ര കർഷക സംഘം ജില്ലാ സെക്രട്ടറിപി.കെ.അബ്ദുൽ അസീസ്, നിവേദനം നൽകി

Leave A Reply

Your email address will not be published.