Listen live radio

അതിഥി തൊഴിലാളികൾക്ക് മാനന്തവാടി നഗരസഭയുടെ ഊഷ്മള യാത്രയയപ്പ്

after post image
0

- Advertisement -

മാനന്തവാടി:മാനന്തവാടി നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു, നഗരസഭയിൽ രജിസ്റ്റർ ചെയ്തിതിട്ടുള്ള 38 പേരും, തിരുനെല്ലി പഞ്ചായത്തിലെ 16 പേരും തവിഞ്ഞാലിൽ നിന്നുള്ള 6 പേരുമുൾപ്പെടുന്ന സംഘമാണ് മൂന്ന് കെ എസ് ആർ ടി സി ബസ്സുകളിലായി കോഴിക്കോടെക്ക് യാത്ര തിരിച്ചത്.രണ്ട് സ്ത്രീകളും സംഘത്തിലുണ്ട്. ഭക്ഷണവും, കിറ്റും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കേരള സർക്കാരും നഗരസഭയും തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് ഇവർ പറഞ്ഞു. ആവശ്യമുള്ള മാസ്ക്കുകൾ, സാനിറ്റൈസർ, ലഘുഭക്ഷണം, വെള്ളം എന്നിവ നഗരസഭ സംഘത്തിന് നൽകിയിരുന്നു.
[facebook]
https://www.facebook.com/wayanadnewsdaily/videos/271061220935670/
ആദ്യസംഘത്തിലെ ദമ്പതികൾക്ക് പൂക്കൾ നൽകിയാണ് യാത്രയാക്കിയത്.മാനന്തവാടി എംഎൽഎ ഒ.ആർ കേളു, നഗരസഭ ചെയർമാൻ വി ആർ പ്രവീജ്, വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ, കൗൺസിലർമാരായ പി ടി ബിജു, കടവത്ത് മുഹമ്മദ്, പി വി ജോർജ്ജ്, അബ്ദുൾ ആസിഫ്, ബി ഉണ്ണികൃഷ്ണൻ, താഹസിൽദാർ എൻ ഐ ഷാജു, നഗരസഭ സെക്രട്ടറി വി അഭിലാഷ്, വില്ലേജ് ഓഫീസർ സുജിത്ത് ജോസി എന്നിവർ ആദ്യ സംഘത്തെ യാത്രയയക്കാനായി എത്തിയിരുന്നു.

Leave A Reply

Your email address will not be published.