Uncategorized

‘കാരിരുമ്പിന്റെ ചങ്ക്,ഡോക്ടർമാരെയൊക്കെ അത്ഭുതപ്പെടുത്തിയ സഖാവ്’

തിരുവനന്തപുരം∙ ‘അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നല്‍ മതി എന്നെ പോലെ പതിനായിരങ്ങള്‍ക്ക് ധൈര്യം പകരാന്‍..’ – മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെടുന്നതില്‍ പ്രതീക്ഷ പകര്‍ന്നു സന്തതസഹചാരിയായിരുന്ന എ.സുരേഷിന്റെ കുറിപ്പ്. വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ എസ്‌യുടി ആശുപത്രിക്കു മുന്നില്‍ ദിവസങ്ങളായി പ്രിയ സഖാവിന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കി കൂട്ടിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പന്ത്രണ്ടാം നാള്‍ യന്ത്രസഹായമില്ലാതെ ശ്വസിക്കാന്‍ വിഎസിനു കഴിഞ്ഞുവെന്ന് സുരേഷിന്റെ കുറിപ്പില്‍ പറയുന്നു.

∙ സുരേഷിന്റെ പോസ്റ്റിന്റെ പൂർണരൂപംഇല്ല വിട്ടു പോകില്ല…കേരളത്തിന്റെ കാവലാൾ.. ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസന പ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്….പരിശോധിച്ച ഡോക്ടർമാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവ്..പണ്ടൊരു യാത്രയിൽ എന്നോട് പറഞ്ഞത് തികട്ടി വരുന്നു.. ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പൊലീസ് മൃതശരീരം കുഴിച്ചിടാൻ സഹായത്തിനായി കൂടെ കൂട്ടിയ മോഷണ കേസ് പ്രതി കള്ളൻ കോലപ്പൻ പൊലീസ് ജീപ്പിലെ ചാക്കിൽ അനക്കം ശ്രദ്ധയിൽപ്പെടുത്തിയതും, കള്ളൻ കോലപ്പന്റെ ശാസനക്കു വഴങ്ങി പൊലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചതും. ഡോക്ടർമാർ പൊലീസ് ഇൻസ്‌പെക്ടറെ കണക്കിന് ശകാരിച്ചതും ഒക്കെ വി‌എസ് പറയുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു പോരാളിയുടെ പുനർ ജന്മത്തിന്റെ കനലാണ്..

ഇപ്പോഴത്തെ ആശുപത്രി വാസത്തിന്റെ തുടക്കവും ശ്വാസം നിലച്ച വിഎസ് തിരിച്ചു വന്നതിന്റെ അസാധ്യ മനക്കരുത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു അത്ഭുത കഥ തന്നെയാണ്..അര മണിക്കൂറിലേറെ സിപിആർ കൊടുത്താണ് സഖാവ് തിരിച്ചെത്തിയത്…അതാണ് യഥാർഥ പോരാളിയുടെ ചങ്കുറപ്പ്..കാരിരുമ്പിന്റെ ചങ്ക്.. ഒറ്റ ചങ്ക്… ഇപ്പോഴും എസ്‌യുടി ആശുപത്രിയുടെ താഴെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. സഖാവിന്റെ തിരിച്ചു വരവിനായി.. അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ മതി എന്നെ പോലെ പതിനായിരങ്ങൾക്ക് ധൈര്യം പകരാൻ..മണ്ണിനും മനുഷ്യനും കാവലായി…അദ്ദേഹം ഇവിടെ ഉണ്ടാവണം..ആശുപത്രിയിൽ എത്തുന്ന ആളുകൾ പല തരമാണ് ചിലർ ബോധ്യപ്പെടുത്തുന്നു..

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.