Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വനിതാ മുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകാപരമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പ്രസ്താവിച്ചു. സംസ്ഥാന വനിതാ കമ്മീഷനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഗ്രീന്‍സ് റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്ത്രീകള്‍ക്ക് തുല്യ അവകാശവും അവസരവും ഒരുക്കുന്നതില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തെ അടുക്കളയില്‍ നിന്ന് പൊതുരംഗത്തേക്കും, തുടര്‍ന്ന് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിച്ചതിന് പിന്നില്‍ വലിയൊരു പ്രക്ഷോഭ ചരിത്രമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പുരുഷന് തുല്യമായി സമൂഹത്തില്‍ വനിതകള്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോകത്തിന് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണ മനോഭാവവും തെളിമയോടെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.സെമിനാറില്‍ ‘സ്ത്രീപക്ഷ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ അനില്‍കുമാര്‍ ആലാത്തുപറമ്പും ‘സൈബര്‍ ലഹരി വീടുകളില്‍’ എന്ന വിഷയത്തില്‍ രാധാകൃഷ്ണന്‍ കാവുംമ്പായിയും ക്ലാസുകള്‍ നയിച്ചു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക-തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് കുട്ടി ബ്രാന്‍, എല്‍സി ജോയ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, വനിതാ കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *