Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

അത്ര ഹെൽത്തിയല്ല, വില കൂട്ടണം; മദ്യം, പുകയില, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മദ്യം , പുകയില , സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ വില വർധിപ്പിക്കണമെന്ന് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന. നികുതി വഴി 50 ശതമാനം വില വർധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് സംഘടന രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സെവില്ലെയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.

വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് വരുമാനം കണ്ടെത്താനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നികുതി നടപ്പാക്കുന്നതിലൂടെ പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർണായക ചുവട് വായ്പ്പാണെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

2035 ഓടെ ഒരു ട്രില്യൺ ഡോളർ വരെ സമാഹരിക്കാനും, വികസന സഹായം കുറയുന്നതും പൊതു കടം വർധിക്കുകയും ചെയുന്ന സാഹചര്യത്തിൽ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാവുന്നതുമാണ് പുതിയ നികുതി നയം. സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഒരു രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുകയോ അമിത വണ്ണം കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന തെളിവുകൾ WHO അവഗണിക്കുന്നത് വളരെയധികം ആശങ്കാജനകമാണെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് ബിവറേജസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേറ്റ് ലോട്ട്മാൻ പറയുന്നത്.നികുതി വർധിപ്പിച്ചാൽ മദ്യത്തിന്റെ ദോഷവശങ്ങൾ തടയാൻ സഹായിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഡിസ്റ്റിൾഡ് സ്പിരിറ്റ്സ് കൗൺസിലിലെ ശാസ്ത്ര ഗവേഷണ സംഘത്തിന്റെ അഭിപ്രായം.

ലോകാരോഗ്യ സംഘടനയുടെ ഈ പുതിയ തീരുമാനം വ്യവസായ രംഗത്തുള്ളവരിൽ നിന്നടക്കം കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *