Listen live radio

കല്ല്, മണൽ ക്ഷാമം ജില്ലയിൽ ചെറുകിട നിർമ്മാണങ്ങൾ നിലയ്ക്കുന്നു ; നടപടി വേണമെന്ന് ആവശ്യം

after post image
0

- Advertisement -

മാനന്തവാടി: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജില്ലയിലെ ക്വാറികളും ക്രഷറുകളും അടഞ്ഞ് കിടക്കുന്നതു കൊണ്ട് നിർമ്മാണ സാധനങ്ങൾ ലഭിക്കത്തതിനെ തുടർന്ന് ജില്ലയിലെ ചെറുതും വലുതുമായ നിർമ്മാണങ്ങൾ നിലച്ചിരിക്കുയാണ്. ലോക്ഡൗണിനെ തുടർന്ന് നിർമ്മാണമേഖല ഒന്നകെ നിന്ന് പോയിരുന്നു. ഇളവ് ലഭിച്ചെങ്കിലും നിർമ്മാണ സധാനങ്ങൾ ലഭ്യമല്ലത്തതിനാൽ ജനം ദുരിതത്തിലായി. വീട്, കക്കുസ്, തൊഴ്ത്ത്, റോഡ്, കലുങ്ക് നിർമ്മാണങ്ങൾ വരെ നിലച്ചിരിക്കുയാണ്.വയനാട്ടിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് കല്ല്, മണൽ, എം സാൻ്റ്, പാറപൊടി എന്നിവ വ്യാപകമായി എത്തിയിരുന്നു. വൻ വിലവർധനവും കാരണം സാധാരണ ജനത്തിന് ഇത് വാങ്ങി നിർമ്മാണം നടത്തുവാൻ കഴിയുന്നില്ല.
[facebook]
https://www.facebook.com/wayanadnewsdaily/videos/567768157496597/
സർക്കാർ മേഖലയിലെ പ്രവർത്തികൾക്ക് മാത്രം കല്ലും മണലും കൊണ്ട് വരുന്നതിന് പാസ് നൽകുന്നുണ്ട്. കാലവർഷത്തിന് മുമ്പ് നിർമാണ പ്രവൃത്തികൾ പുർത്തികരിക്കേണ്ട പണികൾ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുകയാണ്.നിർമ്മാണത്തിന് അവിശ്യമായ കല്ലും മണലും ഉൾപ്പെടെ ലഭ്യമാക്കൻ അടിയന്തര നടപടി സ്വീകരിക്കുവാൻ ജില്ലാഭരണകൂടം തയ്യറാകണം.നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന ക്വാറിക്കും ക്രഷറിനും അനുമതി നൽകണമെന്നും കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻ്റ് കെ.പി ശശികുമാർ വയനാട് ജില്ലായുടെ ചുമതലയുള്ള മന്ത്രി എ.കെ ശശിന്ദ്രന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.