Listen live radio

തിരുനെല്ലി കോളനിയിലെ ദൈനംദിന ജിവിതം നരക പൂർണ്ണമാവാതിരിക്കാൻ ഭരണകൂടം അടിയന്തിരമാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണം ബി.ജെ.പി

after post image
0

- Advertisement -

കൽപ്പറ്റ: തിരുനെല്ലി പഞ്ചായത്തിൽ ആദിവാസി കോളനിയിൽ കോവിഢ് രോഗ സാദ്ധ്യത കൂടുതലാണെന്ന വെളിപ്പെടുത്തലോടെ -കോളനി നിവാസികളും പരിസരവാസികളും കടുത്ത ആശങ്കയിലാണുള്ളത് സുരക്ഷയുടെയും – സംരക്ഷണത്തിൻ്റെയും പേരിൽ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുമ്പോൾ – ആദിവാസി കോളനികളിൽ ജീവിക്കുന്നവരുടെ ദൈനംദിന ജിവിതം നരക പൂർണ്ണമാവാതിരിക്കാൻ ഭരണകൂടം അടിയന്തിരമാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ബി.ജെ.പി.വയനാട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.റോഡ് മാർഗ്ങ്ങൾ അടക്കുകയും – നിത്യോപയോഗ സാധനങ്ങൾ അടക്കം വാങ്ങാൻ പോകാൻ പറ്റാതായതോടു് കൂടി കോളനി ജീവിതം ദുസ്സഹമായി മാറി കഴിഞ്ഞു. മൊബൈൽ ആശുപത്രി പ്രവർത്തനവും .ഹോം ഡെലിവറിയും അടിയന്തിരമായി കോളനി കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും – രോഗബാധിതൻ്റെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും ഉടൻ പുറത്തിറക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹൻ ദാസ്, പ്രശാന്ത് മലവയൽ ,ഇ മാധവൻ, പി.ജി.ആനന്ദ് കുമാർ ,അഖിൽ പ്രേം.പിഎം.അരവിന്ദൻ ,വിൽഫ്രഢ് ജോസ് ,ബിന്ദു വിജയകുമാർ, തുടങ്ങിയവർ വീഢിയോ കോൺഫറൻസിൽ സംസാരിച്ചു

Leave A Reply

Your email address will not be published.