Listen live radio

ചക്കയും മാങ്ങയും തേടി കാട്ടാനക്കൂട്ടം നാട്ടിലേക്ക്

after post image
0

- Advertisement -

വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിലെ ചേമ്പും കൊല്ലിൽ കാട്ടാനകുട്ടം കടുത്ത വേനലിൽ കുടിവെള്ളവും തോട്ടങ്ങളിലെ ചക്കയും മാങ്ങയും തേടിയുള്ള യാത്ര.കഴിഞ്ഞ ദിവസം ചേമ്പും കൊല്ലി വിജയൻ്റെ തോട്ടത്തിലാണ് പകൽ സമയം പതിനാല് കാട്ടാനകൾ എത്തിയത്. വേനൽമഴ ലഭിച്ച് പച്ചപ്പ് ഉണ്ടങ്കിലും വനത്തിനുള്ളിലെ കുളങ്ങളും അരുവികളും വറ്റിവരണ്ട് കിടക്കുകയാണ്.
[facebook]
https://www.facebook.com/wayanadnewsdaily/videos/609308286349862/
കടുത്ത ചൂടിൽ ദാഹജലത്തിനായുള്ള ഓട്ടത്തിലാണ് വന്യമൃങ്ങൾ.വയനാട് വന്യജീവി സങ്കേതം കർണാടക അതിത്തിയോട് ചേർന്ന് കിടക്കുന്നതു കൊണ്ട് നാഗർ ഹോള കടുവ സങ്കേതത്തിൽ നിന്നും കടുത്ത വേനലിൽ പച്ചപ്പും വെള്ളവും തേടി വയനാടൻ കാടുകളിലേക്ക് വന്യമൃഗങ്ങൾ എത്തുക പതിവാണ്. ലോക് ഡൗൺ കാലമായതിനാൽ വനമേഖലയിലെ ടൂറിസവും റോഡിൽ വാഹന തിരക്കും ഇല്ലത്തതും വന്യമൃഗങ്ങൾക്ക് കാട്ടിലും നാട്ടിലും ഇറങ്ങുന്നതിന് സൗകര്യമാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിന് വനം വകുപ്പ് കവൽ ഏർപ്പെടുത്തിയിട്ടുണ്ടങ്കിലും അതിനെ മറികടന്നാണ് വന്യമൃഗങ്ങൾ കുട്ടമായി എത്തുന്നത്.

Leave A Reply

Your email address will not be published.