വയനാട്: മന്ത്രി വി അബ്ദുറഹ്മാന്റെ ഓഫീസ് സ്‌റ്റാഫിനെ താമസസ്‌ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാട്ടിക്കുളം സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശ്ശിലേരി ചേക്കോട്ട് കുന്ന് ഊരിലെ വിജയന്റെയും ബിന്ദുവിൻ്റെയും മകനാണ് ബിജു.