Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സംസ്ഥാനത്ത് വീണ്ടും നിപ മരണം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം എത്താൻ രണ്ട് ദിവസം എടുക്കും. 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് രോഗി മരിച്ചത്.

ഇദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കഴിഞ്ഞു. ഇദേഹവുമായി നേരിട്ട് കോൺടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാലക്കാട് പാലക്കാട് സ്വദേശിനിയായ 38കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളല്ല മരിച്ച 88കാരനെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *