സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. മുണ്ടേരി സ്വദേശിനി മേരി (65)ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ആയി ഇറങ്ങിയതെന്നാണ് വിവരം.
ചുണ്ടയിൽ ടൗണിൽ വെച്ച് അപകടം ഉണ്ടാവുകയായിരുന്നു.തുടർന്ന് ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.