കല്‍പ്പറ്റ: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട 14 ഗുണഭോക്താക്കള്‍ക്കാണ് സ്‌കൂട്ടറുകള്‍ കൈമാറിയത്.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.ഇന്ന് തിരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങളായ അരുണ്‍ദേവ് സി. എ, ബി. സുരേഷ് ബാബു, ബുഷ്‌റ വൈശന്‍ എന്നിവരും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സലാം നീലിക്കണ്ടി, പി. ശശി, സി. ശിഹാബ്,എസ്. ഷഹര്‍ബന്‍ സൈതലവി,സി. തസ്‌നി ചാരിറ്റി, ബി.ബിന്ദു ബാബു, എ. ജിനിമോള്‍,സി. അഞ്ജലി, വി.ഉഷ വാഴവറ്റ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.നിര്‍വ്വഹണ ഉദ്യോഗസ്ഥരായ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹേമ റഷീദ്, സി.ഡി.പി.ഒ സന്ധ്യ എന്നിവരും സന്നിഹിതരായിരുന്നു.














