മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചാത്തൻതറ കിടാരത്തിൽ ഉഷാമണിയാണ് (54) മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. തൂമ്പ കൊണ്ടാണ് ഇയാൾ തലയ്ക്കടിച്ചത്.
സുനിലും ഭാര്യയുമായി 4 വർഷമായി പിണങ്ങി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിൽ ഇവിടേക്കു വന്നിരുന്നില്ല. ഉഷാമണി കാരണമാണ് ഭാര്യ തന്നോടൊപ്പം ചെല്ലാത്തതെന്ന് പറഞ്ഞാണു തലയ്ക്കടിച്ചതെന്ന് പൊലീസ് പറഞ്ഞു.