Listen live radio

പെരുന്നാൾ ദിനത്തിൽ ലോക്ക് ഡൗൺ ലംഘനം യുവാവിനെതിരെ പോലീസ് കേസെടുത്തു

after post image
0

- Advertisement -

തലപ്പുഴയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കും മംഗലശേരി അജ്മൽ (23)നെതിരെയാണ് തലപ്പുഴ പോലീസ് കേസെടുത്തത്.മാനന്തവാടിയിൽ നിന്നും വാഴകുല ബംഗലൂരിൽ എത്തിക്കുന്ന ലോറിയിലെ ഡ്രൈവർ സഹായിയാണ് അജ്മൽ.സ്ഥിരമായി ലോറിയിൽ പോകുന്നതിനാൽ തിരിച്ചെത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അജ്മലിനോട് നിർദ്ദേശിച്ചിരുന്നു.എന്നാൽ ഈ നിർദ്ദേശം ലംഘിച്ച് പെരുന്നാൾ ദിനത്തിൽ കാറിൽ സുഹൃത്തുക്കളുമായി സഞ്ചരിച്ചതിനാണ് പോലീസ് യുവാവിനെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം തലപ്പുഴ പോലീസ് കേസ് എടുത്തത്.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരമാണ് അജ്മലിനെതിരെ കേസ് എടുത്തത്

Leave A Reply

Your email address will not be published.