Listen live radio

സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: പുതുതായി സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ 12 പേർ രോഗവിമുക്തരായിട്ടുണ്ട്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ പാലക്കാട്, മൂന്നുപേർ എറണാകുളം, രണ്ട് പേർ പത്തനം തിട്ട, ഒരാൾ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേർ ദുബായിൽനിന്നും ഒരാൾ യുകെ, ഒരാൾ ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നും വന്നതാണ്. മൂന്നു പേർക്ക് ഇടപഴകിലൂടെ ലഭിച്ചതാണ്.തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിൽ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 72542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേർ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓർഡിനൻസാണിത്. ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് നിയമം. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ അടച്ചിടാം. പൊതു, സ്വകാര്യ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്താം, സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡം കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.