Kerala

സ്ത്രീയും പുരുഷനും എട്ട് മിനിറ്റില്‍ വൈദ്യുതത്തൂണില്‍ കയറിയിറങ്ങണം; കെ എസ് ഇ ബി ഇലക്‌ട്രിസിറ്റി വര്‍ക്കർ യോഗ്യതയില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്കുള്ള നിയമനങ്ങളില്‍ നിർണ്ണായകമായ യോഗ്യതാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.പുതിയ നിബന്ധന പ്രകാരം അപേക്ഷകർ ഒൻപത് മീറ്റർ ഉയരമുള്ള വൈദ്യുതത്തൂണില്‍ എട്ടു മിനിറ്റിനുള്ളില്‍ കയറിയിറങ്ങാനുള്ള കായിക വൈദഗ്ധ്യം തെളിയിക്കണം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണ്.സ്ത്രീകള്‍ക്ക് കൂടി അപേക്ഷിക്കാവുന്ന രീതിയില്‍ കഴിഞ്ഞ വർഷം നവംബറില്‍ തസ്തിക പരിഷ്കരിച്ചിരുന്നു. എന്നാല്‍ വർക്കർമാരില്‍ നിന്നാണ് ലൈൻമാന്മാരെ നിയമിക്കേണ്ടത് എന്നതിനാല്‍, തൂണില്‍ കയറാനുള്ള പ്രായോഗികമായ അറിവ് നിർബന്ധമാക്കണമെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു. 985 ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി. ഡയറക്ടർ ബോർഡ് തീരുമാനിച്ചു.കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ യോഗ്യതയിലും മാറ്റം വരുത്തിയിട്ടുണ്ട്. എസ്.എസ്.എല്‍.സി വിജയത്തോടൊപ്പം ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ രണ്ടു വർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഇനി അപേക്ഷകർക്ക് നിർബന്ധമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസവും സൈക്കിള്‍ സവാരിയും പുരുഷന്മാർക്ക് മാത്രമായുള്ള അപേക്ഷാ രീതിയും ഇതോടെ പൂർണ്ണമായും മാറി. നിയമനങ്ങളിലെ കാലതാമസം റെഗുലേറ്ററി കമ്മിഷന്റെ വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.➖➖➖➖➖➖➖➖➖

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.