Listen live radio

വയനാട്ടില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

after post image
0

- Advertisement -

കൽപ്പറ്റ : മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലാണ് ഒരാളുടെ കോവിഡ് 19 പരിശോധനാ ഫലം പോസീറ്റീവായിരിക്കുന്നത്.ഈ മാസം 22 – ന് ദുബായിയിൽ നിന്നെത്തിയ 48 കാരനാണ് വൈറസ് ബാധയുണ്ടെന്ന് സ്ഥിതികരിച്ചിരിക്കുന്നത്.  ഭയം വേണ്ട കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ജനങ്ങളെ അറിയിക്കുന്നു. എല്ലാവരും ഗവണ്മെന്റു നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വ്യാഴാഴ്ച്ച 990 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ ആകെ  നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2926 ആയി. നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച  സാമ്പിളുകളുടെ എണ്ണം 57 ആണ്. ഇതില്‍ 43 ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇന്നലെ (വ്യാഴം) 12 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. ഇതടക്കം 14 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

Leave A Reply

Your email address will not be published.