Wayanad

ഗ്രീൻ ഡ്രീംസ്‌ പദ്ധതി ഉത്ഘാടനം

കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ അമ്പലവയൽ ആമീസ് ഗാർഡൻസുമായി ചേർന്ന് സ്കൂളുകളിൽ നടത്തുന്ന പരിസ്ഥിതി, കാർഷിക ബോധവൽക്കരണ പദ്ധതിയായ ഗ്രീൻ ഡ്രീംസിന് തുടക്കമായി. കാക്കവയൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ചാപ്റ്ററിന് കീഴിൽ 10 സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിൽ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിദ്യാർത്ഥികൾക്ക് നൽകി സ്കൂളിൽ തന്നെ പച്ചക്കറി ഉൽപാദിപ്പിക്കുകയും അതുവഴി കാർബൺ സന്തുലിത ക്യാമ്പസ്‌ സ്ഥാപിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും പദ്ധതിക്ക് ലഭ്യമാണ്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. കാക്കവയൽ ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ എം മണി, ബിനീഷ് ഡൊമിനിക്,പ്രൊഫസർ പി കബീർ,സി ജയരാജൻ കെ ഐ വർഗീസ് അനീഷ് ജോസഫ് ദേവപ്രിയ കെ വി എൽദോ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.