Listen live radio

സ്വയം ചിന്തിക്കു ? ഇന്ന് അകന്നിരുന്നാൽ നാളെ അടുത്തിരിക്കാം…

after post image
0

- Advertisement -

നമുക്ക് അസുഖം വരില്ല എന്നുള്ള ഓരോരുത്തരു ടെയും ചിന്തയാണ് ഇപ്പോൾ മാറ്റേണ്ടത് …
ആരോഗ്യപരമായ കാരണങ്ങളാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥകളിൽ നാമോരോരുത്തരും ചിന്തിക്കേണ്ടത് സ്വയം നമുക്ക് അസുഖം ഉണ്ടെന്നും നമ്മൾ കാണുന്നവർക്കെല്ലാം അസുഖം ഉണ്ടാകാം എന്നുള്ള ചിന്തയുമാണ്..
എങ്കിൽ മാത്രമേ നമുക്ക് അവരോടൊപ്പം അകലം പാലിക്കുവാൻ ഉള്ള ശ്രദ്ധ ഉണ്ടാവുകയുള്ളൂ..
14 ദിവസം ഇൻകുബേഷൻ പീരിയഡ് ഉള്ള അസുഖമായതിനാൽ ലക്ഷണങ്ങൾ കാണിക്കുവാൻ 14 ദിവസമെങ്കിലും എടുത്തേക്കാം..
14 ദിവസവും നമുക്ക് അസുഖം ഇല്ല എന്ന് ചിന്തിക്കുന്നതിൽ നിന്നാണ് പുറത്തിറങ്ങി നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ..
ഈ 14 ദിവസം നമ്മളിൽ അണുക്കൾ ഉണ്ടെങ്കിൽ നമ്മൾ ഇടപെടുന്ന അവർക്കെല്ലാം അസുഖം പകരാൻ സാധ്യതയുണ്ട്..
അതുപോലെ അവരിൽനിന്ന് നമുക്കും പകരാൻ സാധ്യതയുണ്ട്..
വയനാട് ജില്ലയിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ വീട്ടിൽ കഴിയാതെ ഇറങ്ങി നടന്നിരുന്നുവെങ്കിൽ ഉണ്ടാവുന്ന അവസ്ഥ എന്താണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ ..
അയാൾ ഇടപഴകിയ ആളുകൾ ,ആ ആളുകൾ ഇടപഴകിയ ആളുകൾ തുടങ്ങി ഒരു വലിയ ശൃംഖല തന്നെ നിരീക്ഷണത്തിൽ ആയേനെ ..
ആ വ്യക്തിക്ക് ആദ്യഘട്ടത്തിൽ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല എന്നുള്ള കാര്യം എല്ലാവരും ഓർമ്മിക്കണം… അതുപോലെ നാമോരോരുത്തരും ചിന്തിക്കുകയാണെങ്കിൽ മാത്രമേ ആ അസുഖത്തെ തുരത്താൻ നമുക്ക് ആവുകയുള്ളൂ..
എനിക്ക് പുറത്തു കാണിക്കാത്ത ലക്ഷണമുള്ള കൊറോണ വൈറസ് ബാധ ഉണ്ടെന്ന് ചിന്തിച്ചു നമ്മൾ സ്വയം ഒരു റൂട്ട് മാപ്പ് തയ്യാറാക്കി നോക്കൂ ..
നമ്മൾ കാരണം അപ്പോൾ ആർക്കൊക്കെ ഈ വൈറസ് ബാധിച്ചു എന്നും ചിന്തിച്ചു നോക്കുക.. അവർ ആരോടൊക്കെ ബന്ധപ്പെട്ടു എന്ന് ഉള്ളതിനും കൂടെ ഉത്തരവാദി താൻ ആയിരിക്കും എന്നുള്ള കാര്യം മറക്കാതിരിക്കുക..
അത്യാവശ്യഘട്ടങ്ങളിൽ സാധനം വാങ്ങാനോ മറ്റോ പുറത്തിറങ്ങണം എങ്കിൽ വീട്ടിലെ ആരോഗ്യമുള്ള ഒരു വ്യക്തിയെ ചുമതലപെടുത്തുക
മുഖാവരണം ധരിച്ച് പുറത്തിറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..
പുറത്തിറങ്ങി കഴിഞ്ഞാൽ മറ്റുള്ളവരുമായി
കഴിയുന്നത്ര അകലം പാലിക്കുക..
ഓരോ അര മണിക്കൂറിലും മുഖവും കൈയും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക..
ധാരാളം വെള്ളം കുടിക്കുക .. പഴവർഗങ്ങളും ഇലക്കറികളും ധാരാളം കഴിക്കുക
ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ വൈദ്യസഹായം തേടുക..
അങ്ങനെയുള്ളവർ അവർ കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കുന്ന തൂവാലകൾ ,വസ്ത്രങ്ങൾ, ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് തുടങ്ങിയവ വേറെ വേറെ കരുതാനും ഇടവിട്ടിടവിട്ട് അണുവിമുക്തമാക്കാനും ശ്രദ്ധിക്കുക  വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപഴകുന്നതും ഒഴിവാക്കുക..
ഏറ്റവും പ്രധാനമായി പറയാനുള്ളത് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുക
Dr Sujith V M
Deseeya Ayurvedic Pharmacy Mananthavady
Stay home ..break the chain

Leave A Reply

Your email address will not be published.