Listen live radio
കൊറോണ എം.പി ഫണ്ട് അനുവദിച്ചു
കൊറോണ പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി രാഹുല് ഗാന്ധി എം.പിയുടെ ഫണ്ടില് നിന്നും വയനാട് നിയോജകമണ്ഡലത്തിന് 2.705 കോടി രൂപ അനുവദിച്ചു. ഇതില് ജില്ലാ ആസ്പ്ത്രിയില് ഐ.സി.യു ക്രമീകരണം, അനുബന്ധ ഉപകരണങ്ങള്,പ്രതിരോധ സജ്ജീകരണങ്ങള് എന്നിവക്കായി ജില്ലക്ക് 1 കോടി രൂപ ലഭിക്കും. ഇതിന് ജില്ലാ കളക്ടര് ഭരണാനുമതിയും നല്കി. കോഴിക്കോട് ജില്ലക്ക് 25 ലക്ഷവും മലപ്പുറം ജില്ലയ്ക്ക് 145.55 ലക്ഷം ലഭിക്കും എളമരം കരിം എം.പിയുടെ ഫണ്ടില് നിന്ന് ജില്ലക്ക് 1 കോടി രൂപയും ലഭിച്ചിട്ടുണ്ട്.