ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന രാജ്യത്തെ അൻപത് നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ് ) വൊളൻ്റിയർമാരിൽ ഇതൾ നദിയും. മമ്പാട് എം ഇ എസ് ഓട്ടോണമസ് കോളേജിലെ മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചാണ് ഇതൾ നദി പങ്കെടുക്കുന്നത്. 2025 ഫെബ്രുവരിയിൽ നടന്ന എൻ എസ് എസ് ദേശീയ ക്യാമ്പിലും വയനാട് ചീരാൽ സ്വദേശിയായ ഇതൾ നദി പങ്കെടുത്തിരുന്നു. മമ്പാട് എം ഇ എസ് കോളേജ് മലയാള വിഭാഗത്തിന്റെ മുഖ്യ ചുമതലുള്ള ഡോ: മൈന ഉമൈബാന്റെയും, കേരള ബാങ്ക്, ഹെഡ് ഓഫിസ് മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ സുനിൽ കെ ഫൈസലിന്റെയും മകളാണ്.